തൃപ്രയാർ: തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശിയോട് അനുബന്ധിച്ചുള്ള അദ്ധ്യാത്മിക കലാ സാംസ്കാരിക പരിപാടികൾ 12 മുതൽ ആരംഭിക്കും. സംഗീതോത്സവം, ന്യത്തോത്സവം എന്നിവയും നടക്കും. 12 ന് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കലാ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം. രാത്രി 7ന് സംഗീത സംവിധായകൻ ടി.എസ് രാധാക്യഷ്ണൻ ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന ഭക്തിഗാന തരംഗിണി. തുടർന്നുള്ള ദിവസങ്ങളിൽ കഥകളി, വയലിൻ സോളോ, ന്യത്താർച്ചന, തിരുവാതിരക്കളി, സമ്പ്രദായ ഭജന, ബാലെ, ന്യത്ത സംഗീതാർച്ചന, ഭജൻസ് എന്നിവ അരങ്ങേറും. 23ന് ശനിയാഴ്ചയാണ് തൃപ്രയാർ ഏകാദശി മഹോത്സവം. ഏകാദശി മഹോത്സവത്തോട് അനുബന്ധിച്ചുള്ള നിറമാല ക്ഷേത്രത്തിൽ തുടരുകയാണ്..