വടക്കേകാട്: ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും ബസുകൾ കൂട്ടത്തോടെ ഓടാതിരിക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. വടക്കേകാട് എടക്കര, കപ്ലിയങ്ങാട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുകളാണ് ഇന്നലെ കൂട്ടത്തോടെ അവധിയെടുത്തത്. സാധാരണ ദിവസങ്ങളിലും ലാഭമല്ലാത്ത ട്രിപ്പ് ഇവർ ഓടാറില്ല.
എടക്കര റൂട്ടിൽ ഓടുന്ന അഞ്ചു ബസുകളിൽ ഒരെണ്ണം പോലും ഇന്നലെ ഓടിയില്ല. ദൂര സ്ഥലങ്ങളിൽ നിന്നും വരുന്ന യാത്രക്കാർ ഉൾപ്പെടെ നൂറു കണക്കിന് ആളുകളാണ് ഇതുമൂലം വലഞ്ഞത്. പല തവണ ആർ.ഡി.ഒ ഉൾപ്പെടെയുള്ളവരെ വിവരം അറിയിച്ചിട്ടും ഫലമില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.