മനാമംഗലം: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയുടെ താക്കോൽ കോടതി ഉത്തരവ് പ്രകാരം ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറി. സഭാതർക്കത്തെ തുടർന്ന് മാസങ്ങളായി പൂട്ടിയിരുന്ന പള്ളിയാണ് ഓർത്തഡോക്‌സ് വിഭാഗത്തിന് തുറന്നു കൊടുത്തത്. സംഭവത്തിൽ പ്രതിഷേധിച്ച് യാക്കോബായ വിഭാഗം പള്ളിക്ക് മുമ്പിൽ പ്രകടനം നടത്തി.
നേരത്തെ യാക്കോബായ വിഭാഗത്തിന്റെ കീഴിലുണ്ടായിരുന്ന പള്ളിയാണ് കോടതിയുടെ ഇടപെടൽ മൂലം വിട്ടുകൊടുക്കേണ്ടിവന്നത്. താക്കോൽ കൈമാറിയ ശേഷം യാക്കോബായ വിഭാഗം കുരിശുപള്ളിയിലെ കുർബാനക്ക് ശേഷം നിന്നും മാന്ദാമംഗലം പള്ളിയിലേക്ക് ജാഥയായി എത്തുകയായിരുന്നു. തുടർന്ന് ഒല്ലൂർ പൊലീസ് വിശ്വാസികളെ 400 മീറ്റർ മുൻപ് തടയുകയും ഇവർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ടു 200 പേർക്കെതിരെ പൊലീസ് കേസെടുത്തു.