തൃപ്രയാർ: വാളയാർ സഹോദരിമാരുടെ പീഡന കൊലകേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്
നാട്ടിക നിയോജക മണ്ഡലം മഹിളാ കോൺഗ്രസ് പ്രവർത്തകർ തൃപ്രയാറിൽ പ്രതിഷേധ ജ്വാല തെളിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ: സന്ധ്യ അദ്ധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി തങ്കമണി, നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി.വിനു, ഡി.സി.സി മെമ്പർമാരായ ഷീന ചന്ദ്രൻ, ജയ സത്യൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുമന ജോഷി, നാട്ടിക മണ്ഡലം പ്രസിഡന്റ് ജീജ ശിവൻ, അന്തിക്കാട് മണ്ഡലം സെക്രട്ടറി റസിയ ഹബീബ്, വലപ്പാട് മണ്ഡലം പ്രസിഡന്റ് ഗീത രാമദാസ് എന്നിവർ പ്രസംഗിച്ചു. ഡി.സി.സി സെക്രട്ടറി അനിൽ പുളിക്കൽ, ബ്ലോക്ക് മണ്ഡലം പ്രസിഡന്റ് കെ. ദിലീപ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.