പുതുക്കാട്: കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ കീഴിൽ അത്യാഹിത ആവശ്യങ്ങൾക്ക് എർപെടുത്തിയ 108 ആംബുലൻസ് സേവനം ഇനി പുതുക്കാടും ലഭ്യമായി. പുതുക്കാട്ടെ ആംബുലൻസിൽ രണ്ട് ഡ്രൈവർമാരും രണ്ട് നഴ്‌സുമാരുടെയും സേവനം ലഭ്യമാണ് അത്യാവശ്യ ഘട്ടത്തിൽ ഫോണിൽ 108 ഡയൽ ചെയ്താൽ തിരുവനന്തപുരത്തെ കൺട്രോൾ റൂമിൽ കോൾ സ്വീകരിക്കും. തിരുവനന്തപുരത്തു നിന്നാന്ന് സൗജന്യ ആംബുലൻസ് സർവീസിന്റെ നിയന്ത്രണം.
താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ആംബുലൻസ് സർവീസ് ഫ്‌ലാഗ് ഒഫ് ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ്, പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാാജുകാളിയേങ്കര, ആശുപത്രി സൂപ്രണ്ട് ഡോ. ബിനോജ് ജോർജ്ജ് മാത്യു, ഹെൽത്ത് ഇൻസ്പക്ട്ടർ സി.എൻ. വിദ്യാധരൻ എന്നിവർ പങ്കെടുത്തു.