chuzhali
ചാഴൂർ ചേറ്റകുളം പാറക്കുളത്തിന്റെ പടിഞ്ഞാറ് മോങ്കാട്ടിൽ സരസ്വതി അമ്മയുടെ വീടിന് മുകളിൽ മരം വീണ നിലയിൽ.

അന്തിക്കാട്: ചാഴൂരിൽ മിന്നൽ ചുഴലി ആഞ്ഞ് വീശിയതിനെ തുടർന്ന് മരങ്ങൾ കടപുഴകി വീഴുകയും രണ്ട് വീടുകൾ തകരുകയും ചെയ്തു. ചേറ്റകുളം പാറക്കുളത്തിന്റെ പടിഞ്ഞാറ് മോങ്കാട്ടിൽ സരസ്വതി അമ്മയുടെ വീട് മരം വീണ് തകർന്നു. രണ്ട് കിടപ്പ് മുറി പൂർണ്ണമായും തകർന്ന നിലയിലാണ്. പയ്യന്നൂര് ശാന്തിയുടെ വീടിന്റെ ഷീറ്റിൻമേൽ തെങ്ങ് വീണു. നിരവധി വീടുകൾക്ക് വിളലുകൾ ഉണ്ടായി. ആളപായം ഇല്ല. ഞായറാഴ്ച രാത്രി 7.30 ഓടെയാണ് ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായത്. രണ്ട് മിനിറ്റ് നീണ്ട് നിന്ന കാറ്റിൽ നൂറ് കണക്കിന് മരങ്ങളും ചില്ലകളുമാണ് ഒടിഞ്ഞു വീണത്. നിരവധി വീടുകളിലെ ഗൃഹോപകരണങ്ങൾക്കും നാശം സംഭവിച്ചു..