കർഷകസംഘം മറ്റത്തൂർ മേഖലാ കമ്മിറ്റി ആർ.സി.ഇ.പി കരാറിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിക്കുന്നു.
കൊടകര: കേരള കർഷകസംഘം മറ്റത്തൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ പോകുന്ന ആർ.സി.ഇ.പി കരാറിനെതിരെ പ്രതിഷേധ പ്രകടനം നടത്തുകയും കരാറിന്റെ കോപ്പി കത്തിയ്ക്കുകയും ചെയ്തു. മൂന്നുമുറിയിൽ നടന്ന പരിപാടി കർഷകസംഘം ഏരിയാ സെക്രട്ടറി എം.ആർ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ.എസ് രഞ്ജിത് അദ്ധ്യക്ഷനായി, പി.എസ്. പ്രശാന്ത്, ആശ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.