silayidunnu
കയ്പമംഗലം ശ്രീഅഗസ്‌ത്യേശ്വരപുരം മഹാദേവ ക്ഷേത്രത്തിൽ നടരാജമണ്ഡപത്തിന് ശിലയിടുന്നു

കയ്പമംഗലം: കയ്പമംഗലം ശ്രീഅഗസ്‌ത്യേശ്വരപുരം മഹാദേവ ക്ഷേത്രത്തിൽ നടരാജ മണ്ഡപത്തിന് ശിലയിട്ടു. ക്ഷേത്രം തന്ത്രി പടിഞ്ഞാറെമന അനിൽ പ്രകാശ് നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി ആത്രശ്ശേരിമന അശോകൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ കൈലാസ് ദേവൻ പോളശേരി ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. ക്ഷേത്രം ജീർണോദ്ധാരണ കമ്മിറ്റി പ്രസിഡന്റ് കണ്ണൻ നായർ, ബാബുരാജ് മുളകര, മനോഹരൻ കുറ്റിക്കാട്ട്, തമ്പി പള്ളത്ത്, സുഗതൻ കണ്ടങ്ങത്ത് എന്നിവർ നേതൃത്വം നൽകി. അഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് നടരാജമണ്ഡപം നിർമ്മിക്കുന്നത്.