കോണത്തുകുന്ന്: എൽ.ഐ.സി ഏജന്റുമാരുടെ കമ്മിഷൻ വർദ്ധിപ്പിക്കണമെന്നും ഐ.ആർ.ഡി.എ നിർദേശം മാനേജ്‌മെന്റ് നടപ്പാക്കണമെന്ന് എൽ.ഐ.സി ഫെഡറേഷൻ ഇരിങ്ങാലക്കുട ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി റാഫേൽ ഉദ് ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കമാൽ കാട്ടകത്ത് അദ്ധ്യക്ഷനായി. ഡിവിഷൻ പ്രസിഡന്റ് എൻ. കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് നാരായൺ യോഗീന്ദ്രൻ, എം.കെ. വേണുഗോപാൽ, ടി. രാജി, കെ.എ. വേണുഗോപാൽ, പി.ആർ. ദിലീപ്, ഷുക്കൂർ, ചന്ദ്രൻ എം.എ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കമാൽ കാട്ടകത്ത് (പ്രസിഡന്റ്), യോഗീന്ദ്രൻ (സെക്രട്ടറി), പി.കെ. പോൾ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.