gvr-news-photo
ഗുരുവായൂർ നഗരസഭയിലെ ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൻ വി.എസ് രേവതി നിർവഹിക്കുന്നു

ഗുരുവായൂർ: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാക്കിയിട്ടുള്ള ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭയിലെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൻ വി.എസ് രേവതി നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.പി വിനോദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ കെ.വി വിവിധ്, നഗരസഭാ കൗൺസിലർ സുരേഷ് വാര്യർ, സെക്രട്ടറി എ.എസ്. ശ്രീകാന്ത്, ടെക്‌നിക്കൽ ഓഫീസർ എസ് അഞ്ജിത്ത്, കോഡിനേറ്റർ എം സുകുമാരൻ എന്നിവർ സന്നിഹിതരായിരുന്നു.