കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്ത് ജനകീയാസൂത്രണം 2019- 20 പച്ചക്കറി കൃഷി വ്യാപനം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകളും മണ്ണിര കമ്പോസ്റ്റും വിതരണോദ്ഘാടനം കൃഷി ഭവനിൽ പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീത മോഹൻദാസ് അദ്ധ്യക്ഷനായി. കൃഷി ഓഫീസർ സി.എം. റുബീന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലൈല മജീദ്, ചെന്ത്രാപ്പിന്നി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, വാർഡ് മെമ്പർമാരായ നൗമി പ്രസാദ്, ഷെറീന ഹംസ എന്നിവർ സംസാരിച്ചു.