തൃശൂർ: ദേശീയപാതയുടെ യാത്രാ സ്തംഭനം ഒഴിവാക്കുക, കുതിരാൻ തുരങ്കത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിന് ആവശ്യമായ വനഭൂമി സർക്കാർ വിട്ടുകൊടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ രാവിലെ പത്തിന് യൂത്ത് കോൺഗ്രസ് ഹൈവേ ഉപരോധിക്കും. പട്ടിക്കാട് സെന്ററിൽ ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യും. പാണഞ്ചേരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് പ്രകടനം ആരംഭിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഷിജു വെളിയത്ത്, വൈസ് പ്രസിഡന്റ് കെ.എൽ. ജയ്‌സൺ എന്നിവർ അറിയിച്ചു.