kda-upajilla-kalolsavam
ചാലക്കുടി വിദ്യാഭ്യാസ ഉപജില്ല കലോത്സവം സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യുന്നു

കൊടകര: ചാലക്കുടി ഉപജില്ലാ കലോത്സവം സമാപിച്ചു. 4000 ത്തോളം വിദ്യാർത്ഥികളാണ് കലോത്സവത്തിൽ മാറ്റുരച്ചത്. വിവിധ വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർ. ഹയർ സെക്കൻഡറി - ജി.എച്ച്.എസ്.എസ് കൊടകര, എം.എ.എം.എച്ച്.എസ് കൊരട്ടി, സെന്റ് സെബാസ്റ്റ്യൻസ് കുറ്റിക്കാട്. എച്ച്.എസ്- എസ്.കെ.എച്ച്.എസ് മറ്റത്തൂർ, കാർമൽ എച്ച്.എസ്.എസ് ചാലക്കുടി, എൽ.എഫ്.ജി.എച്ച്.എസ്. എസ് കൊരട്ടി. യു.പി- എസ്.കെ.എച്ച്.എസ് മറ്റത്തൂർ, കെ.ഇ.സി.യു.പി എസ്‌പോട്ട, സെന്റ് ആന്റണീസ് യു.പി.എസ് എലിഞ്ഞിപ്ര, എൽ.എ.ഫ് സി.ജി.എച്ച്.എസ്.എസ് കൊരട്ടി. എൽ.പി - എസ്.എച്ച്.സി.ജി. എൽ.പി.എസ് ചാലക്കുടി, കാർമൽ എച്ച്.എസ്.എസ് ചാലക്കുടി, സെന്റ് സെബാസ്റ്റ്യൻസ് കുറ്റിക്കാട്.

ചാലക്കുടി വിദ്യാഭ്യാസ ഉപജില്ല കലോത്സവം സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു അദ്ധ്യക്ഷത വഹിച്ചു. ചാലക്കുടി എ.ഇ.ഒ കൃഷ്ണൻകുറിയ സമ്മാനദാനം നടത്തി. ജില്ലാ പഞ്ചായത്തംഗം കെ.ജെ. ഡിക്‌സൺ, ബ്ലോക്ക് പഞ്ചായത്തംഗം വി.വി. ജസ്റ്റിൻ, പ്രസീത ചാലക്കുടി, പഞ്ചായത്തംഗങ്ങളായ ജോയ് നെല്ലിശ്ശേരി, വി.കെ. സുബ്രഹ്മണ്യൻ, കൊടകര ഫാർമേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി. ജയിംസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ എൽ. ജസീമ എന്നിവർ പ്രസംഗിച്ചു.