തൃശൂർ : ശബരിമല തീർത്ഥാടന സീസണിലേക്കുള്ള വാഹന പെർമിറ്റ് മുൻഗണനാ ക്രമത്തിൽ എട്ടിന് രാവിലെ പത്ത് മുതൽ തൃശൂർ റെയിൽവേ ഡെപ്യുട്ടി സ്റ്റേഷൻ മാനേജർ (കമേഴ്‌സ്യൽ) ഓഫീസിൽ നിന്നും നൽകും. പെർമിറ്റ് ലഭിച്ചവർ നവംബർ പത്തിന് മുൻപായി താഴെ കൊടുത്തിട്ടുള്ള ടേബിൾ പ്രകാരം തുക അടച്ചു പെർമിറ്റ് കൈപ്പറ്റേണ്ടതാണ്. പെർമിറ്റ് വേണ്ടവർ പൂരിപ്പിച്ച അപേക്ഷയോടൊപ്പം വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ഇൻഷ്വറൻസ് ഷെഡ്യുൾ, ഗാരേജ് പെർമിറ്റ്, ഫിറ്റ്‌നസ്, പി.യു.സി, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, തിരിച്ചറിയൽ രേഖ, സ്റ്റാമ്പ് സൈസ് ഫോട്ടോ എന്നിവയപുടെ ശരി പകർപ്പുകൾ പെർമിറ്റ് വാങ്ങാൻ വരുമ്പോൾ കൊണ്ടുവരണം. പെർമിറ്റ് നവംബർ 16 മുതൽ മുതൽ ജനുവരി 21 വരെ റെയിൽവേ സ്റ്റേഷനിൽ നിന്നും ശബരിമല തീർത്ഥാടകരെ കയറ്റുന്നതിനും ഇറക്കുന്നതിനും മാത്രം ഉള്ളതാണ്. ഈ പെർമ്മിറ്റിൽ വാഹങ്ങൾക്കു പാർക്കിംഗ് സൗകര്യം ലഭ്യമല്ല.