പുതുക്കാട്: കൊച്ചിൻ റിഫൈനറിയിൽ നിന്നും സേലത്തേക്ക് പൈപ്പ് വഴി പാചകവാതകം കൊണ്ടുപോകാൻ സ്ഥാപിക്കുന്ന പൈപ്പ് ലെയിനിന്റെ നിർമാണ പ്രവർത്തനം നടക്കുന്ന ജനവാസ മേഖലയിലെ വീട്ടുകിണറുകളിൽ ചെളി കലരുന്നു. വീടുകളുടെ പരിസരങ്ങളിലും കാനകളിലും ചെളി പൊന്തിവരികയാണ്. പതിനഞ്ച് അടിയോളം ആഴത്തിൽ ഭൂമിസമാന്തരമായി തുളച്ചാണ് പൈപ്പ് സ്ഥാപിക്കുന്നത്.
കഴിഞ്ഞ വേനൽക്കാലത്ത് ആരംഭിച്ച പ്രവൃത്തികൾ മന്ദഗതിയിലായിരുന്നു. വയൽ നികത്തി വീട് നിർമിച്ച സ്ഥലങ്ങളിലെ കിണറുകളിലാണ് വെള്ളം കലങ്ങിയിട്ടുള്ളത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കിണറുകൾ പരിശോധിച്ചു. വീടുകൾക്ക് മുന്നിൽ ഭൂമിക്കടിയിൽ നിന്നും പൊന്തി വന്ന ചെളി പൈപ്പ് ലെയിൻ സ്ഥാപിക്കുന്ന കരാർ കമ്പനി ജീവനക്കാർ ശുചീകരിച്ചു. ഭൂമിക്കുള്ളിലൂടെ തുളക്കുമ്പോൾ ഉണ്ടാകുന്ന മർദ്ദം മൂലമാണ് ചെളി പൊങ്ങി വരുന്നത്. റിഫൈനറിയിൽ നിന്നും പെട്രോൾ, ഡീസൽ എന്നിവ സേലത്തേക്ക് കൊണ്ടു പോകുന്ന പൈപ്പ് ലെയിനിന് സമാന്തരമായാണ് പാചക വാതക പൈപ്പ് ലെയിൻ നിർമ്മിക്കുന്നത്.
....................
ചെളിപൊങ്ങുന്നത് മർദ്ദം കാരണം
കിണറുകളിലും വീടുകളുടെ പരിസരങ്ങളിലും കാനകളിലുമാണ് ചെളി പൊന്തിവരുന്നത്
വയൽ നികത്തി വീട് നിർമിച്ച സ്ഥലങ്ങളിലെ കിണറുകളിലാണ് വെള്ളം കലങ്ങിയിട്ടുള്ളത്.
പതിനഞ്ച് അടിയോളം ആഴത്തിൽ ഭൂമിസമാന്തരമായി തുളച്ചാണ് പൈപ്പ് സ്ഥാപിക്കുന്നത്.
ഭൂമിക്കുള്ളിലൂടെ തുളക്കുമ്പോൾ ഉണ്ടാകുന്ന മർദ്ദം മൂലമാണ് ചെളി പൊങ്ങി വരുന്നത്.