ചാലക്കുടി: ആനയെഴുന്നള്ളിപ്പിലെ എല്ലാ ഉത്സവങ്ങളുടെയും സമഗ്രമായ കണക്കെടുക്കുവാനുള്ള ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി തീരുമാനത്തിന്റെ ഭാഗമയി ചാലക്കുടി മേഖലയിലെ കണക്കെടുപ്പ് ശനിയാഴ്ച നടക്കും. അന്നനാട് വേലുപ്പിള്ളി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വൈകീട്ട് 3 മുതൽ 5 വരെ കണക്കുകൾ സമർപ്പിക്കുവാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആഘോഷ കമ്മിറ്റികൾ പൂരിപ്പിച്ച് നൽകേണ്ട നിർദ്ധിഷ്ട ഫോറം തൽസമയം ലഭിക്കും. ഉത്സവ കമ്മിറ്റി ഭാരവാഹികൾ ഓഫീസ് സീലുമായി എത്തേണ്ടതാണ്. ചാലക്കുടി, മാള, അന്നമനട, കൊടുങ്ങല്ലർ, ഇരിങ്ങാലക്കുട, കൊടകര, കോടാലി പ്രദേശങ്ങളിലുള്ളവർക്ക് ഇവിടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വത്സൻ ചമ്പക്കര അറിയിച്ചു.