ചേലക്കര: തിറമഹോത്സവത്തിന്റെ വിളംബര പരിശീലന കളരി 10ന് തിരുവില്വാമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തും. പരിശീലന മാമാങ്കവും സാംസ്‌കാരിക സമ്മേളവും രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്യും. തിരുവില്വാമല പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. മണി അദ്ധ്യക്ഷത വഹിക്കും. യു.ആർ. പ്രദീപ് എം.എൽ.എ മുഖ്യാതിഥിയാകും. കളരിയിൽ 250 ഓളം തിറ കലാകാരന്മാർ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികളായ ടി.കെ. സുരേഷ് ബാബു, കെ.എസ്. മണികണ്ഠൻ, വി.സി. ഹരിഹരൻ, ടി. സുധി ഉണ്ണിക്കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലിംക ബുക്ക് ഒഫ് വേൾഡ് റെക്കാഡ് ലക്ഷ്യം വച്ച് ഡിസംബർ 8ന് തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനിയിലാണ് തിറമഹോത്സവം നടക്കുന്നത്. തുടി കലാ സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ അഞ്ഞൂറിൽ പരം പാരമ്പര്യ തിറ കലാകാരൻമാരെ അണിനിരത്തിക്കൊണ്ട് നടത്തുന്ന തിറ മഹോത്സവത്തിന്റെ മുന്നോടിയായാണ് വിളംബര കളരി സംഘടിപ്പിക്കുന്നത്.