തൃ​ശൂ​ർ​:​ ​മാ​റി​യ​ ​ഭ​ക്ഷ​ണ​ ​സം​സ്‌​കാ​രം​ ​ജീ​വി​ത​ശൈ​ലി​ ​രോ​ഗ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് ​കാ​ര​ണ​മാ​കു​ന്നു​വെ​ന്ന​ ​തി​രി​ച്ച​റി​വി​ൽ​ ​ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലെ​ ​നെ​ല്ലും​ ​പ​തി​രും​ ​തി​രി​ച്ച​റി​യു​ക​യെ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​ ​കേ​ര​ള​കൗ​മു​ദി​,​ ഭക്ഷ്യസുരക്ഷാ മേഖലയിലെ പ്രമുഖരുടെ സഹായത്തോടെ തയ്യാറാക്കി പു​റ​ത്തി​റ​ക്കിയ​ പുസ്തകം ​ഹെ​ൽ​ത്തി​ ​കി​ച്ച​ൺ പൊതുജനാരോഗ്യ സംരക്ഷണരംഗത്ത് മുതൽക്കൂട്ടാകും.

യാത്രകളെപ്പോലെ മലയാളികൾക്ക് ഏറെ പ്രിയമുണ്ട് ഭക്ഷണത്തോട്. അനുദിനം മാറിവരുന്ന ഭക്ഷണ രീതികളിൽ മലയാളിയുടെ തീൻമേശയിലേക്ക് പാശ്ചാത്യഭക്ഷണ സംസ്‌കാരം കൂടി കടന്നുവന്നതോടെ, പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങളുടെ അടിമകളായി ചെറുപ്രായത്തിൽ തന്നെ പുതുതലമുറ മാറി.

മാരകരോഗങ്ങൾക്ക് പ്രധാനകാരണമായി ആരോഗ്യരംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നത് മാറിയ ഭക്ഷണ സംസ്‌കാരം തന്നെയാണ്. മനുഷ്യായുസ് നിർണയിക്കുന്നതിലും ഭക്ഷണക്രമീകരണത്തിനും സുരക്ഷിത ഭക്ഷണത്തിനും പ്രാധാന്യം ഏറിവരുന്ന കാലത്താണ് ഇത്തരമൊരു പുസ്തകം പുറത്തിറക്കുന്നത്. സുരക്ഷിത ആഹാരത്തെക്കുറിച്ചുള്ള അന്വേഷണത്തിലുളള ഓരോരുത്തർക്കും ഇത് പുത്തൻ അറിവുകൾ നൽകും. മായം കലർന്ന ഭക്ഷ്യവിഭവങ്ങളെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുന്നതിന് പുറമെ ചില ഘട്ടങ്ങളിൽ നേരിടേണ്ടി വന്ന അനുഭവങ്ങളുമുളള മലയാളിക്ക് ഏതാണ് സുരക്ഷിത ആഹാരം? ഭക്ഷ്യവസ്തുക്കളിലെ നെല്ലും പതിരും എങ്ങനെ തിരിച്ചറിയാം? എന്നിങ്ങനെയുളള നിരവധി ചോദ്യങ്ങൾക്കുളള ഉത്തരം കൂടിയാണ് ഈ പുസ്തകം.

ആരോഗ്യ കേരളത്തിന് വഴികാട്ടിയാകാൻ സഹായിക്കുന്ന ലേഖനങ്ങളും ഫീച്ചറുകളുമെല്ലാമാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പാൽ മുതൽ മുട്ട വരെയുളള ഭക്ഷ്യവിഭവങ്ങളെക്കുറിച്ചുളള സമഗ്രവിവരങ്ങളും പച്ചക്കറിയും പലവ്യഞ്ജനങ്ങളും അടക്കമുള്ളവയിലെ മായവുമെല്ലാം പ്രതിപാദിക്കുന്നുണ്ട്. കുട്ടികൾ മുതൽ വൃദ്ധജനങ്ങൾ വരെയുള്ളവർക്ക് വഴിവെട്ടമാകുന്ന ഈ പുസ്തകം, ഈ മേഖലയിലെ അപൂർവ്വസംരംഭം കൂടിയാണ്.