തൃശൂർ: പാലിലും മുട്ടയിലും മീനിലും പച്ചക്കറികളിലുമൊക്കെയുള്ള വിഷാംശവും മായവും തിരിച്ചറിയാനും ആരോഗ്യകരമായ ഭക്ഷണരീതി വളർത്തിയെടുക്കാനും ലക്ഷ്യമിട്ട് കേരളകൗമുദി പ്രസിദ്ധീകരിച്ച പുസ്തകം 'ഹെൽത്തി കിച്ചൺ' പുറത്തിറങ്ങി. ആരോഗ്യ, ശാസ്ത്ര മേഖലകളിലുള്ള വിദഗ്ദ്ധരുടെ ലേഖനങ്ങളും ഫീച്ചറുകളും അഭിമുഖങ്ങളും പഠനഫലങ്ങളും ഉൾക്കൊള്ളുന്ന പുസ്തകം തൃശൂർ സെന്റ് മേരീസ് കോളേജിൽ ടി.എൻ. പ്രതാപൻ എം.പി പ്രകാശനം ചെയ്തു. സിനിമാ താരങ്ങളായ ജയരാജ് വാര്യർ, പ്രീഷ ഷാജു, നന്ദകിഷോർ, ശ്രാവണ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
കോർപറേഷൻ മേയർ അജിത വിജയൻ അദ്ധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മാഗി ആമുഖപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ എസ്. ഷാനവാസ്, സിറ്റി പൊലീസ് കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്ര എന്നിവർ മുഖ്യാതിഥികളായി. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി.കെ. സനു, ഫുഡ് സേഫ്ടി അസിസ്റ്റന്റ് കമ്മിഷണർ സി.എ. ജനാർദ്ദനൻ, മലപ്പുറം ഫുഡ് സേഫ്ടി അസിസ്റ്റന്റ് കമ്മിഷണർ ജി. ജയശ്രീ, ഫുഡ് സേഫ്ടി ഓഫീസർ വി.കെ. പ്രദീപ് കുമാർ, കേരളകൗമുദി യൂണിറ്റ് ചീഫ് എൻ.എസ്. കിരൺ, ഡെസ്ക് ചീഫ് സി.ജി. സുനിൽകുമാർ, സർക്കുലേഷൻ മാനേജർ സി.വി. മിത്രൻ എന്നിവർ സംസാരിച്ചു.
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജി.കെ. പ്രകാശ്, ബേക്കേഴ്സ് അസോസിയേഷൻ രക്ഷാധികാരി എ.കെ. വിശ്വനാഥൻ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.പി. രമേഷ്, കണ്ണൂർ ജില്ലാ പ്രസിഡന്റ് എം.കെ. രഞ്ജിത്ത് തുടങ്ങിയവരെ ആദരിച്ചു. കേരളകൗമുദി ബ്യൂറോ ചീഫ് പ്രഭു വാര്യർ സ്വാഗതവും സെന്റ് മേരീസ് കോളേജ് സോഷ്യോളജി വകുപ്പ് എച്ച്.ഒ.ഡി ഡോ. കെ. ബിനു നന്ദിയും പറഞ്ഞു.