തൃശൂർ: കേരളം പോലുള്ള ഒരു ചെറിയ സംസ്ഥാനത്ത് ഒരു വർഷം 4500 കോടിയുടെ മരുന്ന് വിൽക്കുന്നുവെന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതാണെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് പറഞ്ഞു. ആഹാരം ജീവൻ നിലനിറുത്താനുള്ളതാണ്. പക്ഷേ അത് എങ്ങനെ കഴിക്കണം എന്നത് വളരെ പ്രധാനമാണ്. എന്ത് കഴിക്കണമെന്നും എത്രത്തോളം കഴിക്കണമെന്നും തിരിച്ചറിയാൻ എല്ലാവർക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു...