sn-vidhya-bhavan-vollybal
സി.ബി.എസ്.ഇ ദേശീയ വോളീബാൾ മത്സരത്തിൽ പങ്കെടുക്കുന്ന എസ്.എൻ വിദ്യാഭവൻ വോളിബാൾ ടീം

തൃപ്രയാർ: മദ്ധ്യപ്രദേശിൽ ഖണ്ഡുവ ജില്ലയിലെ രഘുവംശി പബ്ലിക് സ്‌കൂളിൽ 10 മുതൽ 16 വരെ നടക്കുന്ന സി.ബി.എസ്.ഇ 22-ാമത് വോളീബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവനിൽ നിന്നും നാല് ടീമുകൾ പുറപ്പെട്ടു. സംസ്ഥാന ചാമ്പ്യൻഷിപ്പിൽ 17 വയസ്സിനും 19 വയസ്സിനും താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മത്സരത്തിൽ കിരീടം നേടിയാണ് ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ സ്‌കൂൾ യോഗ്യത നേടിയത്. സ്‌കൂൾ മാനേജ്‌മെന്റും അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ടീമംഗങ്ങൾക്ക് യാത്രഅയപ്പ് നൽകി. 24 ആൺകുട്ടികളും 24 പെൺകുട്ടികളും പരിശീലകരായ ഉണ്ണിക്കൃഷ്ണൻ വാഴപ്പുള്ളി, ദീപ ടി.കെ, വിശാൽ ഷാജി എന്നിവരടങ്ങുന്ന 51 അംഗ സംഘവുമാണ് യാത്ര തിരിച്ചത്. മുടക്കമില്ലാതെ 22 -ാമത് തവണയാണ് എസ്.എൻ വിദ്യാഭവൻ ദേശീയ വോളീബാൾ മത്സരത്തിൽ പങ്കെടുക്കുന്നത്.