കയ്പ്പമംഗലം: ജില്ലാ ആരോഗ്യവകുപ്പിന്റെയും പെരിഞ്ഞനം പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷയരോഗ ചികിത്സാ പിന്തുണ പഞ്ചായത്ത് സമിതി രൂപീകരിച്ചു. പെരിഞ്ഞനം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചികിത്സ സമിതി രൂപീകരണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിത ഷാജി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എ. സുധീർ അദ്ധ്യക്ഷത വഹിച്ചു. പെരിഞ്ഞനം സി.എച്ച്.സി ഡോ. സജീവൻ ക്ലാസ് നയിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ കമൽജിത്ത്, പഞ്ചായത്ത് സെക്രട്ടറി സുജാത എന്നിവർ സംസാരിച്ചു.