ഗുരുവായൂർ: ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ടി.എൻ. പ്രതാപൻ എം.പി ലോഗോ പ്രകാശനം ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശി മുജീബ് റഹ്മാനാണ് ലോഗോ തയ്യാറാക്കിയത്. ചടങ്ങിൽ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഷൈലജ ദേവൻ അദ്ധ്യക്ഷയായി. നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖ് അലി, വിദ്യാഭ്യാസ ഡ്യൂട്ടി ഡയറക്ടർ എൻ. ഗീത, ഹയർ സെക്കൻഡറി കോ- ഓർഡിനേറ്റർ വി.എൻ. കരീം, പബ്ലിസിറ്റി കൺവീനർ സന്തോഷ് ടി. ഇമ്മട്ടി, ഗുരുവായൂർ നഗരസഭാ വൈസ് ചെയർമാൻ കെ.പി. വിനോദ്, ചാവക്കാട് നഗരസഭാ വൈസ് ചെയർമാൻ മഞ്ജുഷ സുരേഷ് എന്നിവർ സംസാരിച്ചു. ഈ മാസം 19, 20, 21, 22 തീയതികളിൽ ഗുരുവായൂരിലാണ് കലോത്സവം നടക്കുന്നത്.