ചാലക്കുടി: വെള്ളക്കരം കുടിശ്ശിക പിരിച്ചെടുക്കുന്നതിന് കർശന നടപടികളുമായി ജല അതോറിറ്റി. സബ് ഡിവിഷനു കീഴിലുള്ള ചാലക്കുടി നഗരസഭ, കൊടകര, മറ്റത്തൂർ, മുരിയാട്, പരിയാരം, കൊരട്ടി, കാടുകുറ്റി, മേലൂർ, കോടശ്ശേരി എന്നീ പഞ്ചായത്തുകളിലെ വെള്ളക്കരം കുടിശ്ശിക വരുത്തിയ ഉപഭോക്താക്കളുടെ കുടിവെള്ള കണക്‌ഷനുകൾ വിച്ഛേദിക്കാൻ നടപടി സ്വീകരിച്ചെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ അറയിച്ചു. 200 ഓളം കണക്‌ഷനുകൾ ഇതിനോടകം വിച്ഛേദിച്ചു. കേടായ മീറ്ററുകൾ മാറ്റി സ്ഥാപിക്കാത്തവർ, രണ്ട് മാസത്തെ വെള്ളക്കരം കുടിശിക വരുത്തിയവർ, കുടിവെള്ള മോഷണം നടത്തുന്നവർ എന്നിവരുടെയും കണക്‌ഷൻ വിച്ഛേദിക്കുമെന്നും അറിയിപ്പിൽ പറയുന്നു.