തൃപ്രയാർ: തൃപ്രയാർ എകാദശി മഹോത്സവം 23ന് ശനിയാഴ്ച ആഘോഷിക്കും. ഏകാദശിയോട് അനുബന്ധിച്ചുള്ള കലാസാംസ്കാരിക പരിപാടികൾ ഇന്ന് ആരംഭിക്കും. വൈകീട്ട് 5.30ന് ഉദ്ഘാടന സമ്മേളനം. തുടർന്ന് സംഗീത സംവിധായകൻ ടി.എസ്. രാധാക്യഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനതരംഗിണി അരങ്ങേറും.

നാളെ വൈകീട്ട് അഞ്ചിന് തിരുവാതിരക്കളി, ആറിന് ഉടുക്ക് പാണ്ടി, രാത്രി എട്ടിന് കഥകളി. 14ന് വൈകീട്ട് നാലിന് നൃത്താർച്ചന, തുടർന്ന് തിരുവാതിരക്കളി, വയലിൻ സോളോ. 15ന് തിരുവാതിരക്കളി, ന്യത്തസന്ധ്യ, ആറിന് ഭക്തിഗാനമജ്ഞരി. 16ന് വൈകീട്ട് നൃത്തോത്സവം ആരംഭിക്കും. തുടർന്ന് ജി.കെ. പ്രകാശും സംഘവും അവതരിപ്പിക്കുന്ന സമ്പ്രദായ ഭജന അരങ്ങേറും. 17ന് രാവിലെ മുതൽ നൃത്തോത്സവം. വൈകീട്ട് ഓട്ടൻ തുള്ളൽ, നൃത്ത സംഗീതാർച്ചന, ഫ്യൂഷൻ എന്നിവ അരങ്ങേറും.

18ന് രാവിലെ മുതൽ ന്യത്തോത്സവം. വൈകീട്ട് പ്രഭാഷണം, രാത്രി പരശുരാമൻ ബാലെ. 19ന് രാവിലെ സംഗീതോത്സവം ആരംഭം. വൈകീട്ട് തിരുവാതിരക്കളി, ഭക്തിഗാനസുധ, ഭക്തിഗാനലയം എന്നിവയുണ്ടാവും. 20ന് രാവിലെ മുതൽ സംഗീതോത്സവം വൈകീട്ട് നൃത്തനൃത്യങ്ങൾ, തിരുവാതിരകളി, അഷ്ടപദി, ന്യത്തസന്ധ്യ. 21ന് രാവിലെ മുതൽ സംഗീതോത്സവം, വൈകീട്ട് തിരുവാതിരക്കളി, സംഗീതക്കച്ചേരി, നൃത്തനൃത്യങ്ങൾ.

22ന് പ്രസിദ്ധമായ ദശമി ആഘോഷം. രാവിലെ ഒമ്പതിന് പഞ്ചരത്‌ന കീർത്തനാലാപനം. പത്തിന് ഭജൻസ്. ഉച്ചയ്ക്ക് തിരുവാതിരക്കളി. വൈകീട്ട് മൂന്നിന് ശാസ്താവിനെ പുറത്തേക്കെഴുന്നള്ളിക്കും. തുടർന്ന് കലാമണ്ഡലം ഈശ്വരനുണ്ണി അവതരിപ്പിക്കുന്ന മിഴാവിൽ തായമ്പക അരങ്ങേറും. വൈകീട്ട് ദീപാരാധനയ്ക്കു ശേഷം കിഴക്കെ നടയിൽ സ്‌പെഷ്യൽ നാഗസ്വരം നടക്കും.

ഏകാദശി ദിവസം ശനിയാഴ്ച രാവിലെ ശീവേലി എഴുന്നള്ളിപ്പ്. ഉച്ചയ്ക്ക് സ്‌പെഷ്യൽ നാദസ്വരക്കച്ചേരി തുടർന്ന് ഓട്ടൻതുള്ളൽ. വൈകീട്ട് കാഴ്ചശീവേലി. രാത്രി സ്‌പെഷ്യൽ നാഗസ്വരം, വിളക്കിന്നെഴുന്നള്ളിപ്പ്. 24ന് ഞായറാഴ്ച ദ്വാദശി പണസമർപ്പണം, ദ്വാദശി ഊട്ട് എന്നിവയോടെ ഏകാദശി ചടങ്ങുകൾക്ക് സമാപനമാകും.