helth
ഇ.ഹെൽത്ത് ജില്ലാതല ഉദ്ഘാടനം മന്ത്രി എ.സി.മൊയ്തീതീ നിർവ്വഹിക്കുന്നുൻ

എരുമപ്പെട്ടി: ആരോഗ്യ വിഭാഗം നടപ്പിലാക്കുന്ന ഇ - ഹെൽത്ത് ആശുപത്രിയുടെ ജില്ലാതല ഉദ്ഘാടനം വേലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. പ്രാഥമിക തലം മുതൽ ഏറ്റവും ഫലപ്രദവും കുറ്റമറ്റതുമായ ചികിത്സാ ശൃംഖലയാണ് ഇടതു പക്ഷ സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമാസ് അദ്ധ്യക്ഷയായി. ജില്ലാ മെഡിക്കൽ ഓഫീസർ കെ.ജെ. റീന പദ്ധതി വിശദീകരണം നടത്തി.

രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയായി. കളക്ടർ എസ്. ഷാനവാസ്, വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ദിലീപ്കുമാർ, ചെവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുമതി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ് തുടങ്ങിയവർ പങ്കെടുത്തു. വേലൂർ ആരോഗ്യ കേന്ദ്രത്തിന് നൽകിയ ആംബുലൻസിന്റെ ഫ്‌ളാഗ് ഓഫും മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു.