61 അംഗ സ്വാഗതസംഘം രൂപീകരിച്ചു
കൊടുങ്ങല്ലൂർ: ശ്രീനാരായണ വൈദിക സമിതി കൊടുങ്ങല്ലൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ഡിസം: 29ന് വിശ്വ ശാന്തിയജ്ഞം നടത്താൻ വൈദികസംഘം യൂണിയൻ വിശേഷാൽ പൊതുയോഗം തീരുമാനിച്ചു. ശ്രീ കുരുംബ ഭഗവതി ക്ഷേത്രം നവരാത്രി മണ്ഡപത്തിൽ ശിവഗിരി മഠത്തിന് കീഴിലുള്ള പെരിങ്ങോട്ടുകര ആശ്രമം മഠാധിപതി സ്വാമി ബ്രഹ്മസ്വരൂപാനന്ദ യജ്ഞാചാര്യനായാണ് യജ്ഞം നടക്കുക. വിശേഷാൽ പൊതുയോഗം 61 അംഗ സ്വാഗതസംഘത്തിന് രൂപം നൽകി. ഭാരവാഹികളായി ഉമേഷ് ചള്ളിയിൽ, പി.കെ രവീന്ദ്രൻ, ബേബി റാം, പി.കെ വിശ്വൻ, സി.കെ നാരായണൻകുട്ടി ശാന്തി, നടുമുറി ബാബുശാന്തി, ലാലൻ ശാന്തി (രക്ഷാധികാരി), യൂണിയൻ കൗൺസിലറും മേത്തല ശ്രീനാരായണ സമാജം പ്രസിഡന്റുമായ അരുൺ നെല്ലിപറമ്പത്ത് (ചെയർമാൻ), സി.ബി ജയലക്ഷ്മി ടീച്ചർ, കെ.കെ ശശീന്ദ്രബാബു, പി.ടി ഷുബിലകുമാർ, ജോളി ഡിൽഷൻ, സുലേഖ അനിരുദ്ധൻ, ജയരാജൻ, എം. എസ് സന്ദീപ്, എം. എസ് മുത്തു, കൊട്ടേക്കാട്ട് സുധീ, കെ.പി പ്രജിത്ത് (വൈസ് ചെയർമാൻമാർ), പനങ്ങാട്ട് ബാബു ശാന്തി ( ജനറൽ കൺവീനർ) എന്നിവരടങ്ങിയ സമിതിയെ തെരഞ്ഞെടുത്തു. ചെയർമാൻ അരുൺ നെല്ലിപറമ്പത്ത്, പി.കെ വിശ്വന്റെ കൈയിൽ നിന്നും ആദ്യ സംഭാവന ഏറ്റുവാങ്ങി.
സ്വാഗതസംഘ രൂപീകരണയോഗം എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ സെക്രട്ടറി പി.കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈദിക സമിതി യൂണിയൻ പ്രസിഡന്റ് സദാനന്ദൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പനങ്ങാട്ട് ബാബു ശാന്തി ആമുഖപ്രസംഗവും നടുമുറി ബാബുശാന്തി മുഖ്യ പ്രഭാഷണവും നടത്തി. എം.എൻ നന്ദകുമാർ ശാന്തി, ഒ.വി സന്തോഷ് ശാന്തി, കെ.പി പ്രജിത്ത് ശാന്തി, എം.എസ് മുത്തു ശാന്തി, കൊട്ടേക്കാട്ട് സുധി ശാന്തി, ഇ.കെ ലാലപ്പൻ ശാന്തി യുണിയൻ നേതാക്കളായ സി.ബി ജയലക്ഷ്മി ടീച്ചർ, ഡിൽഷൻ കൊട്ടേക്കാട്ട്, എൻ.വൈ അരുൺ, പി.വി കുട്ടൻ തടങ്ങിയവർ പ്രസംഗിച്ചു.