പാവറട്ടി: മുല്ലശ്ശേരി കേന്ദ്രമായി ആരംഭിക്കുന്ന ശ്രീ പറമ്പൻതളി ശിവശക്തി നിധി ബാങ്ക് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. താണവീഥി റോഡിലുള്ള വലിയകത്ത് കോംപ്ലക്‌സിലാണ് പുതിയ ബാങ്ക് പ്രവർത്തനം ആരംഭിക്കുന്നത്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം തന്ത്രി ഡോ. പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ബാങ്കിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കും. നിധി ചെയർമാർ ശോഭൻദാസ് കഴുങ്കിൽ അദ്ധ്യക്ഷനാകും. മുല്ലശ്ശേരി നല്ലയിടയൻ ദേവാലയ വികാരി ഫാ. സോളി തട്ടിൽ, മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി, പി.കെ. രാജൻ, സുധീഷ് മേനോത്ത് പറമ്പിൽ, ശ്രീദേവി ജയരാജ്, ക്ലമന്റ് ഫ്രാൻസീസ്, സബിത ചന്ദ്രൻ, സി.ബി. ശ്യാം പ്രസാദ്, വിൽഫി എടക്കളത്തൂർ, ഇ.ആർ. സോമൻ ബ്ലാങ്ങാട് എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബാങ്ക് ചെയർമാൻ ശോഭൻദാസ് കഴുങ്കിൽ, ഡയറക്ടർമാരായ മോഹനൻ പനക്കൽ, തിലകൻ ആലുങ്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.