കൊടുങ്ങല്ലൂർ: സംസ്ഥാന കെട്ടിട നിർമ്മാണ തൊഴിലാളി ഫെഡറേഷന്റെ (കെ.എസ്.കെ.എൻ.ടി.എഫ്) രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.എ ശങ്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.വി സേവ്യറിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി പി.കെ സായി റിപ്പോർട്ടു കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി.കെ ഭാസ്കരൻ, ടി.എസ് ചന്ദ്രൻ, കെ.കെ മോഹനൻ, എം.എസ് ഷാഹുൽ, പി.കെ അപ്പുക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു. കെ.എൻ രാധാകൃഷ്ണൻ നന്ദി പറഞ്ഞു. ഇന്ന് ടൗൺ ഹാളിൽ നടക്കുന്ന സമാപന സമ്മേളനം എ.ഐ.സി.ടി.യു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എം.വി റെഡി ഉദ്ഘാടനം ചെയ്യും.