തൃശൂർ: പ്രവാസി വ്യവസായിയും നോർക്ക് റൂട്ട്സ് വൈസ് ചെയർമാനുമായിരുന്ന അഡ്വ. സി.കെ. മേനോനെ അനുസ്മരിക്കാനും സമൂഹത്തിന്റെ ഉയർച്ചയ്ക്കായി അദ്ദേഹം നൽകിയ സംഭാവനകളേയും ജീവകാരുണ്യപ്രവർത്തനങ്ങളേയും ഓർത്തെടുക്കാനും കേരളത്തിന്റെ രാഷ്ട്രീയ, വ്യവസായമേഖലകളിലുളളവർ തൃശൂരിൽ ഒത്തുചേർന്നു.
തേക്കിൻകാട് മൈതാനിയിൽ നടന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുൻ മഹാരാഷ്ട്ര ഗവർണർ കെ. ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ചു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യപ്രഭാഷണവും നോർക്ക റൂട്ട്സ് വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് സി.എം.ഡിയുമായ എം.എ. യൂസഫലി അനുസ്മരണ പ്രഭാഷണവും നടത്തി. മന്ത്രിമാരായ എ.സി. മൊയ്തീൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ടി.എൻ. പ്രതാപൻ, കെ.വി. അബ്ദുൾഖാദർ എം.എൽ.എ, സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, കോർപറേഷൻ മേയർ അജിത വിജയൻ, മുൻമന്ത്രിമാരായ കെ.സി. ജോസഫ്, കെ.പി. വിശ്വനാഥൻ, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, പത്മജാ വേണുഗോപാൽ, പി.എ.മാധവൻ, ടി.വി. ചന്ദ്രമോഹൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, കൗൺസിലർമാരായ വർഗീസ് കണ്ടംകുളത്തി, എം.എസ്. സമ്പൂർണ്ണ, കല്യാൺ സിൽക്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ് പട്ടാഭിരാമൻ, ഒ.അബ്ദുറഹ്മാൻകുട്ടി, എൻ.കെ.സുധീർ, ജയരാജ് വാര്യർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് പൊതുവാൾ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പ്രൊഫ.എം. ചന്ദ്രശേഖരൻ, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു, ജോസ് ആലുക്ക, മലയാള മനോരമ കോഓർഡിനേറ്റിംഗ് എഡിറ്റർ പി.എ. കുര്യാക്കോസ്, കേരളകൗമുദി ബ്യൂറോ ചീഫ് പ്രഭുവാര്യർ, ഇ.സലാവുദീൻ തുടങ്ങിയവർ പങ്കെടുത്തു. ബെഹ്‌സാദ് കോർപറേഷൻ എം.ഡിയും വൈസ് ചെയർമാനുമായ ജെ.കെ.മേനോൻ മറുപടി പ്രസംഗം നടത്തി. അനുസ്മരണ സമിതി കൺവീനർ എം.കെ ഹരിദാസ് സ്വാഗതവും കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ നന്ദിയും പറഞ്ഞു.