ചേർപ്പ്: പഞ്ചായത്തിൽ എട്ടാം വാർഡിൽ വടക്കൂട്ട് വേണു ഭാര്യ മിനി വേണു(50) കരൾ സംബന്ധമായ അസുഖം മൂലം കഴിഞ്ഞ 12 വർഷമായി ചികിത്സയിലാണ്. രോഗം അതീവഗുരുതരമായ അവസ്ഥയിലായതിനാൽ കരൾ മാറ്റിവയ്ക്കേണ്ട അവസ്ഥയാണുള്ളത്. ഏകദേശം 20 ലക്ഷത്തോളം രൂപ ഇതുവരെ ചികിത്സയ്ക്ക് ചെലവായിട്ടുണ്ട്. കരൾ മാറ്റിവയ്ക്കുന്നതിന് 30ലക്ഷം രൂപയ്ക്ക് മുകളിൽ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ഈ കുടുംബത്തെ സഹായിക്കുന്നതിനായി വാർഡ് മെമ്പർ പി. സന്ദീപ് ചെയർമാനും, കരുമന പ്രകാശ് കൺവീനറും, വി.കെ. വിക്രമൻ ട്രഷററായും ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തൃശൂർ ജില്ലാ സഹകരണ ബാങ്കിന്റെ ചേർപ്പ് ശാഖയിൽ മിനി വേണു സഹായനിധി എന്ന പേരിൽ ഒരു ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. എല്ലാ സുമനസ്സുകളുടെയും സഹായം പ്രതീക്ഷിക്കുന്നു. വിവരങ്ങൾക്ക് ഫോൺ: 9945723752, 9605244105. ബാങ്ക് അക്കൗണ്ട് നമ്പർ: 80013679911. ഐ.എഫ്.എസ്.സി കോഡ്: THRS0000015.