gvr-devaswm-gold-sbi-cert
ഗുരുവായൂർ ദേവസ്വം എസ്.ബി.ഐ.യിൽ 97 കോടി രൂപയുടെ സ്വർണ്ണം നിക്ഷേപിച്ചതിന്റെ സർട്ടിഫിക്കറ്റ് ബാങ്കിന്റെ ചീഫ് ജനറൽ മാനേജർ മൃഗേന്ദ്രലാൽ ദാസ് ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസിന് കൈമാറുന്നു

ഗുരുവായൂർ: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ ഗുരുവായൂർ ദേവസ്വം നിക്ഷേപിച്ച 97 കോടി രൂപയുടെ സ്വർണ്ണത്തിന്റെ നിക്ഷേപ സർട്ടിഫിക്കറ്റ് ദേവസ്വത്തിന് കൈമാറി. ബാങ്ക് ചീഫ് ജനറൽ മാനേജർ മൃഗേന്ദ്രലാൽ ദാസിൽ നിന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ സ്വർണ്ണം നിക്ഷേപിച്ചതിന്റെ രേഖയാണ് കൈമാറിയത്. മൊത്തം മൂന്നു ലക്ഷം ഗ്രാം സ്വർണ്ണമാണ് ദേവസ്വം എസ്.ബി.ഐയിൽ നിക്ഷേപിച്ചിട്ടുള്ളത്. ഏകേദശം 37,500 പവൻ സ്വർണ്ണം. സ്റ്റേറ്റ് ബാങ്ക് ഏകാദശി വിളക്കാഘോഷത്തിന് ഞായറാഴ്ച ബാങ്കിന്റെ ഉയർന്ന ഉദ്യോഗസ്ഥരെല്ലാം ഗുരുവായൂരിൽ എത്തിയപ്പോഴാണ് ചടങ്ങ് സംഘടിപ്പിച്ചത്. ബാങ്കിന്റെ ജനറൽ മാനേജർ റൂമാഡെ, റീജ്യണൽ മാനേജർ പദ്മജൻ ടി. കാളിയമ്പത്ത്, ഗുരുവായൂർ ശാഖാ ചീഫ് മാനേജർ കെ. നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.