ഗുരുവായൂർ: കോ- ഓപറേറ്റീവ് അർബൻ ബാങ്കിന്റെ ശതാബ്ദി ആഘോഷത്തോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന നൂതന പദ്ധതികളുടെ ഭാഗമായി മെയിൻ ബ്രാഞ്ചിൽ പുതിയതായി സ്ഥാപിച്ച എ.ടി.എം കൗണ്ടർ ബാങ്ക് ചെയർമാൻ അഡ്വ. വി. ബാലറാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ആർ.എ. അബൂബക്കർ അദ്ധ്യക്ഷനായി. ആദ്യ കാർഡ് വിതരണം ചാവക്കാട് അസിസ്റ്റന്റ് രജിസ്ട്രാർ കെ.കെ. സത്യഭാമ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖലി, ബാങ്ക് മുൻ ചെയർമാൻമാരായ പി. യതീന്ദ്രദാസ്, വി. വേണുഗോപാൽ, ഭരണസമിതി അംഗങ്ങളായ ആന്റോ തോമസ്, കെ.ഡി. വീരമണി, കെ.പി. ഉദയൻ, കെ.വി. സത്താർ, നിഖിൽ ജി. കൃഷ്ണൻ, ജനറൽ മാനേജർ കെ.ജി. സതീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ശതാബ്ദി ആഘോഷങ്ങൾക്കായുള്ള സ്വാഗതസംഘം രൂപീകരണവും നടന്നു. ഒരു വർഷം നീളുന്ന ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വരുംദിവസങ്ങളിൽ മെഡിക്കൽ ക്യാമ്പ്, സഹകരണ സംഗമം, മാമ്മോഗ്രാം ക്യാമ്പ് എന്നിവ നടക്കും.