ചാലക്കുടി: പുലിഭീതി നിലനിൽക്കുന്ന പിള്ളപ്പാറയിൽ വനംവകുപ്പ് കെണിക്കൂട് സ്ഥാപിച്ചു. നാലു സെന്റ് കോളനിയിലാണ് കെണിക്കൂട് ഒരുക്കിയത്. കഴിഞ്ഞയാഴ്ച ഇവിടെ പുലിയെ കണ്ടെന്ന നാട്ടുകാരുടെ വെളിപ്പെടുത്തലാണ് കൂടൊരുക്കിയതിന് കാരണം. വെള്ളിക്കുളങ്ങരയിൽ നിന്നുമാണ് കൂട് പിള്ളപ്പാറയിൽ എത്തിച്ചത്. ഇവിടെ രണ്ടുവട്ടം പുലിയെ കണ്ടെന്നാണ് പരിസര വാസികൾ പറഞ്ഞത്. ഇതിനിടെ ഒരു നായയെ ചത്ത നിലയിലും കണ്ടെത്തി. ഇതിനെ പുലി വക വരുത്തിയതാണെന്നാണ് നാട്ടുകാരുടെ നിഗമനം.