ചാലക്കുടി: കനത്തമഴയിൽ നഗരം വെള്ളക്കെട്ടിൽ. സൗത്ത് ജംഗ്ഷനിലെ ഗുരുദേവ സ്‌ക്വയർ, ഹൗസിംഗ് കോളനി, കെ.എസ്.ആർ.ടി.സി റോഡിലെ ലയൺസ് ഹാൾ ഭാഗം എന്നിവിടങ്ങിലാണ് വെള്ളം പൊന്തിയത്. ലയൺസ് ഹാളിനടുത്ത് വാഹന ഗതാഗതവും ദുസഹമായി. സൗത്ത് ജംഗ്ഷനിലും വാഹനങ്ങൾ കൊണ്ടുപോകുന്നതിന് തടസമുണ്ട്. ഇവിടെ കാനയിലേക്കുള്ള വെള്ളമൊഴുക്ക് തടഞ്ഞതാണ് പ്രശ്‌നമായത്. ഗവ. ഗേൾസ് സ്‌കൂൾ റോഡിനടുത്ത ഹോട്ടലിലേക്ക് വെള്ളം കയറുന്ന അവസ്ഥയുമുണ്ടായിരുന്നു. ഞായറാഴ്ച രാത്രി ഏഴ് മുതൽ ഒരു മണിക്കൂറോളം മഴ തിമിർത്തുപെയ്തു.