തിരുവില്വാമല: തുടി കലാസാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ തിറ വിളംബര മഹോത്സവ കളരി തിരുവില്വാമല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. മണി അദ്ധ്യക്ഷനായി. യു.ആർ. പ്രദീപ് എം.എൽ.എ വിശിഷ്ടാതിഥിയായിരുന്നു. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നായി മുന്നൂറോളം കാലാകാരന്മാർ പരിശീലന കളരിയിൽ പങ്കെടുത്തു.

ലിംക ബുക്‌സ് ഒഫ് വേൾഡ് റെക്കാഡിൽ ഇടം പിടിക്കുക എന്ന ലക്ഷ്യത്തോടെ ഡിസംബർ എട്ടിന് തൃശൂർ വടക്കുംനാഥ ക്ഷേത്രാങ്കണത്തിൽ 500ഓളം കലാകാരന്മാരെ അണിനിരത്തി തിറ മഹോത്സവം സംഘടിപ്പിക്കും. അതിന് മുന്നോടിയായാണ് പരിശീലന കളരികൾ സംഘടിപ്പിക്കുന്നത്. വാസു പനയൂർ, ടി.യു. സുധി, ഉദയൻ പനയൂർ, ഞരളത്ത് മനോജ്, ജയൻ, ബാബു, കുട്ടൻ പാവുക്കോണം, ഹർജിത്, അനിൽ,കുട്ടൻ മേലൂർ എന്നീ പരിശീലകരുടെ നേതൃത്വത്തിലാണ് വിവിധയിടങ്ങളിലായി പരിശീലന കളരികൾ സംഘടിപ്പിക്കുന്നത്.

തിരുവില്വാമലയിൽ നടത്തിയ തിറ മഹോത്സവ പരിശീലന കളരിക്ക് സംഘാടകരായ ടി.കെ. സുരേഷ് ബാബു, സുധി ഉണ്ണിക്കൃഷ്ണൻ.ടി, ഹരിഹരൻ .വി.സി, മണികണ്ഠൻ കെ.എസ്, സജിഷ് വി.കെ. തുടങ്ങിയവർ നേതൃത്വം നൽകി.