തൃശൂർ: മോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കോൺഗ്രസ് ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി തൃശൂരിൽ കോൺഗ്രസ് പ്രവർത്തകർ എജീസ് ഓഫീസ് മാർച്ച് നടത്തി.
തെക്കെ ഗോപുരനടയിൽ നിന്നാരംഭിച്ച മാർച്ചിന് ഡി.സി.സി പ്രസിഡന്റ് ടി.എൻ. പ്രതാപൻ നേതൃത്വം നൽകി. തുടർന്ന് നടന്ന ധർണ്ണ കെ.പി.സി.സി ജനറൽ സെക്രട്ടറി ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ടി.എൻ. പ്രതാപൻ അദ്ധ്യക്ഷനായി. അഡ്വ. ജോസഫ് ടാജറ്റ് സ്വാഗതം പറഞ്ഞു.
കെ.പി.സി.സി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ, പി.എ. മാധവൻ, ഒ. അബ്ദുൾ റഹ്മാൻകുട്ടി, ജോസഫ് ചാലിശ്ശേരി, ടി.യു. രാധാകൃഷ്ണൻ, എൻ.കെ. സുധീർ, ടി.വി. ചന്ദ്രമോഹൻ, രാജേന്ദ്രൻ അരങ്ങത്ത്, എം.പി. വിൻസെന്റ്, ഐ.പി. പോൾ, ജോസ് വള്ളൂർ തുടങ്ങിയവർ പങ്കെടുത്തു.