തൃശൂർ: ഗ്യാസ് ഏജൻസികളിൽ നിന്നും ഉപഭോക്താക്കളുടെ വീടുകളിലേക്കുള്ള ദൂരപരിധി അഞ്ച് കിലോമീറ്റർ വരെയാണെങ്കിൽ ഡെലിവറി ചാർജ്ജില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിലെ പാചകവാതക ഏജൻസികൾക്ക് നിശ്ചയിച്ച നൽകിയ ദൂരപരിധി പ്രകാരമുളള ഡെലിവറി ചാർജ്ജ് ചുവടെ. 5 - 10 കി.മീ വരെ 22 രൂപയും 10 - 15 കി.മീ വരെ 27 രൂപയും 15 - 20 കി.മീ 32 രൂപയും 20 കി.മീൽ കൂടുതലാണെങ്കിൽ 37 രൂപയുമാണ് ഈടാക്കേണ്ടത്.