ചാലക്കുടി: റവന്യൂ ജില്ലാ കായിക മേളയുടെ ചാലക്കുടിയിലെ മത്സരങ്ങൾക്ക് ഇന്ന് കാർമ്മൽ സ്‌കൂൾ സ്റ്റേഡിയത്തിൽ തുടക്കമാകും. രാവിലെ 7.30നുള്ള ക്രോസ് കൺട്രിയോടെയാണ് തുടക്കം. തുടർന്ന് സീനിയർ ബോയ്‌സിന്റെ ലോംഗ് ജമ്പ്, ജൂനിയർ ഗേൾസിന്റെ ഹൈജമ്പ് എന്നിവയുടെ ഫൈനൽ മത്സരങ്ങൾ നടക്കും. ഇന്ന് 26 ഫൈനൽ മത്സരങ്ങളാണ് നടക്കുക. ബുധനാഴ്ചയിലെ 19 എണ്ണമടക്കം 45 ഫൈനലുകൾക്കു പുറമെ മഴമൂലം മാറ്റി വച്ച ഇരിങ്ങാലക്കുടയിലെ എട്ട് മത്സരങ്ങളും ഇവിടെയാണ് നടത്തുക. മാറ്റിവച്ച മത്സരങ്ങൾ ബുധനാഴ്ച ഉച്ച മുതൽ സമയ ബന്ധിതമായി നടത്തുമെന്ന്‌ സംഘാടകർ അറിയിച്ചു.