ഇരിങ്ങാലക്കുട : പുതുക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപം ബൈക്കിൽ കാറിടിച്ച് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. ആനന്ദപുരം സ്വദേശി ചിറ്റിലപ്പിള്ളി ജോയ്സൻ മകൻ മാനുവൽ (24) ആണ് മരിച്ചത്.
ഞായറാഴ്ച്ച രാത്രി 11.30നാണ് അപകടം നടന്നത്. തിരുവനന്തപുരം ടെക്നോ പാർക്കിൽ ജോലിക്ക് പോകുന്നതിനായി മാനുവലിനെ ജോയ്സൻ കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ കൊണ്ട് വിടുന്നതിനായി പോയതായിരുന്നു. സ്റ്റാന്റിലേയ്ക്ക് തിരിയുന്നതിനിടെ പിറകിൽ നിന്ന് വന്ന കാറ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും മാനുവൽ മരിച്ചു. ഗുരുതര പരിക്കേറ്റ ജോയ്സൻ തീവ്ര പരിചരണ വിഭാഗത്തിലാണ്. അമ്മ: ഷാലി. സഹോദരി: ശീതൾ.