മുത്രത്തിക്കര: മുത്രത്തിക്കരയിൽ മിന്നലിൽ വ്യാപക നാശനഷ്ടം. കോടിയത്ത് രവീന്ദ്രൻ, ശശീന്ദ്രൻ, സുനിൽകുമർ, ഗോപി നെല്ലിപറമ്പിൽ, കാങ്കപ്പറമ്പിൽ ശാന്ത, കൊടിയത്ത് രവീന്ദ്രൻ തുടങ്ങിയവരുടെ വീടുകൾക്ക് നാശം നഷ്ടം സംഭവിച്ചു. കൊടിയത്ത് രവീന്ദ്രന്റെ വീടിന്റെ ചുമരുകൾക്ക് വിള്ളൽ വീണു. വയറിംഗ്, ടി.വി, ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ എന്നിവ കത്തി നശിച്ചു. ശശീന്ദ്രന്റെ പുറംപറമ്പിന്റെ ചുറ്റുമതിൽ തകർന്നു. ആർക്കും പരിക്കില്ല.