തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കെ ഗോപുരത്തിന്റെ ഭിത്തി സമൂഹ വിരുദ്ധർ അലങ്കോലമാക്കിയതിൽ പ്രതിഷേധം. പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ നിർമാണം നടക്കുന്നതിനിടെയാണ് പേരുകളും ചിഹ്നങ്ങളും ഭിത്തിയിൽ വരച്ചിരിക്കുന്നത്. പുരാവസ്തു വകുപ്പിന്റെ ഓഫീസും ഇതിനു സമീപത്തായിട്ടാണ്. ആറ് സെക്യൂരിറ്റി ജീവനക്കാരും ഇവിടെയുണ്ട്. അവർ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് പറയുന്നു. ഭിത്തികൾ കോറി വരച്ച് അലങ്കോലമാക്കിയതിൽ പ്രതിഷേധിച്ച് ചെമ്പുക്കാവ് പുരാവസ്തു വകുപ്പിൽ പരാതി നൽകിയിട്ടുണ്ട്. ഇന്ന് വൈകിട്ട് നാലിന് വടക്കുന്നാഥ ക്ഷേത്രത്തിലെ തെക്കെ ഗോപുരനടയിൽ പ്രതിഷേധ സൂചകമായി ഭക്തർ സംരക്ഷണ ഭിത്തി തീർക്കും.