കൊടുങ്ങല്ലൂർ: പ്രാദേശിക പത്രപ്രവർത്തകരുടെ പരിരക്ഷ ഉറപ്പാക്കാനും ക്ഷേമനിധി ഉൾപ്പെടെയുള്ള ആനുകുല്യം യാഥാർത്ഥ്യമാക്കാനുമുള്ള ശ്രമങ്ങൾക്ക് മുഴുവൻ പിന്തുണയുമുണ്ടെന്ന് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ പറഞ്ഞു. കേരള ജേർണലിസ്റ്റ് യൂണിയൻ കൊടുങ്ങല്ലൂർ മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് കെ.പി. സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജൻ സംഘടനാ റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് ഇ.പി. രാജീവ് മുഖ്യ പ്രഭാഷണവും നടത്തി. ജോസ് താടിക്കാരൻ, കുഞ്ഞുമുഹമ്മദ് കണ്ണാംകുളത്ത്, പി.എം. അഷ്റഫ് എന്നിവർ പ്രസംഗിച്ചു. ഡിസംബറിൽ കയ്പമംഗലത്ത് നടക്കുന്ന ജില്ലാ സമ്മേളനം വൻ വിജയമാക്കാൻ യോഗം തീരുമാനിച്ചു. പുതിയ താലൂക്ക് ഭാരവാഹികളായി കെ.പി. സുനിൽകുമാർ (പ്രസിഡന്റ്), എൻ.കെ. ഉദയകുമാർ (വൈസ് പ്രസിഡന്റ്), എൻ.എസ് ഷൗക്കത്തലി (സെക്രട്ടറി) കെ.എ. സവാദ്, സുബിൻ മതിലകം (ജോ. സെക്രട്ടറിമാർ), കുഞ്ഞുമുഹമ്മദ് കണ്ണാംകുളത്ത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.