ചാലക്കുടി: കേരളത്തില്‍ കായിക സര്‍വകലാശാല അത്യാവശ്യമാണെന്നും അതിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ബെന്നി ബഹനാന്‍ എം.പി പറഞ്ഞു. ചാലക്കുടി കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തൃശൂര്‍ റവന്യൂ ജില്ലാ കായിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചാലക്കുടി നഗരസഭാ ചെയര്‍മാന്‍ ജയന്തി പ്രദീപ് അദ്ധ്യക്ഷയായി. തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍. ഗീത പതാക ഉയര്‍ത്തി. ദേശീയ സ്വര്‍ണ്ണ മെഡല്‍ ജേതാവ് ആന്‍സി സോജന്‍ പ്രതിജ്ഞ ചൊല്ലി. തൃശൂര്‍ സ്‌പോർട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സാംബശിവന്‍ മുഖ്യാതിഥിയായി. നഗരസഭാ പ്രതിപക്ഷ നേതാവ് വി.ഒ പൈലപ്പന്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആലീസ് ഷിബു, കൗണ്‍സിലര്‍ ബിന്ദു, ഡി. ഇ ഒ . വൃന്ദ കുമാരി, എ.ഇ.ഒമാരായ കൃഷ്ണന്‍ കുറിയ, മേജോ പി. പോള്‍, കാര്‍മ്മല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് കിടങ്ങന്‍, ജില്ലാ സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ എ.എസ്. മിഥുന്‍, സ്‌കൂള്‍ സ്‌പോര്‍ട്‌സ് ജില്ലാ സെക്രട്ടറി സിജു പി. ജോണ്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എന്‍.ജി. സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു