ചാലക്കുടി: മത്സരത്തിനിടെ കുഴഞ്ഞുവീണ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആളില്ലാതായത് മേളയിലെ കല്ലുകടിയായി. ജൂനിയര്‍ ആണ്‍കുട്ടികളുടെ 5,000 മീറ്റര്‍ നടത്ത മത്സരത്തിനിടെയാണ് അഴീക്കോട് എസ്.എസ്.എം.എച്ച്.എസിലെ ആതില്‍ കാലിന്റെ മസില്‍ കയറിയതിനെ തുടര്‍ന്ന് ഗ്രൗണ്ടില്‍ കുഴഞ്ഞുവീണത്. വിവരം ഉടനെ സംഘാടകരെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. പിന്നീട് ടീം മാനേജരാണ് മറ്റു വിദ്യാത്ഥികളുടെ സഹായത്തോടെ ആതിലിനെ എടുത്ത് ഗ്യാലറിക്ക് സമീപത്തെത്തിച്ചത്. അപ്പോഴേക്കും അര മണിക്കൂറോളം കഴിഞ്ഞിരുന്നു. പിന്നീട് ആംബുലന്‍സ് അന്വേഷണവുമായി കുറെസമയം കളഞ്ഞു. ഒടുവില്‍ എസ്.ഐ കെ.കെ ബാബുവിന്റെ നേതത്വത്തില്‍ പൊലീസ് ആംബുലന്‍സിലാണ് വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചത്.