sahajan

കാഞ്ഞാണി: ആന്ധ്ര സർക്കാർ തലയ്ക്ക് 25,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന പീപ്പിൾസ് വാർ ഗ്രൂപ്പ് മുൻ കമാൻഡർ വി.കെ സഹജൻ (66) നിര്യാതനായി. കാരമുക്ക്, വാലപ്പറമ്പിൽ കറുപ്പൻ കുട്ടിയുടെ മകനായ സഹജൻ ആന്ധ്രയിലെ പീപ്പിൾസ് വാർ ഗ്രൂപ്പിന്റെ മുന്നണി പോരാളികളിൽ ഒരാളും പിന്നീട് കമാൻഡറുമായിരുന്നു. ആന്ധ്രയിലെ ശ്രീ കൊണ്ടപ്പള്ളി സീതാരാമയ്യയുടെ നേതൃത്വത്തിൽ ജന്മികളെയും എൻ.ടി രാമറാവു സർക്കാരിനെയും വിറപ്പിച്ചിരുന്ന സംഘടനയാണ് പീപ്പിൾസ് വാർ ഗ്രൂപ്പ്. കിഡ്‌നിക്ക് അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ പുലർച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. സംസ്കാരം നടത്തി.
കാരമുക്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു. പിന്നീട് അടിയന്തരാവസ്ഥയിലെ സമരങ്ങൾ, ആന്ധ്രയിലെ ഒളിവ് പൊലീസ് സായുധ പോരാട്ടങ്ങൾ, മിൽ തൊഴിലാളി സമരങ്ങൾ എന്നിവയ്ക്ക് നേതൃത്വം കൊടുത്തു. പിന്നീട് നിയമ വ്യവസ്ഥയ്ക്ക് മുന്നിൽ സ്വയം കീഴടങ്ങിയ അദ്ദേഹം കേരളത്തിേലേക്ക് മടങ്ങി. ഭാര്യ: പരേതയായ ഓമന. മക്കൾ: സനീഷ്, സബിത, സംഗീത, സജീഷ്. മരുമക്കൾ: പ്രവീണ, മഹേഷ്, പ്രജോദ്‌.