ചേർപ്പ്: കോൾ മേഖലയിലെ പടവുകളിൽ പുതിയ നെൽവിത്തുകൾ എത്തി. ഏതാനും ദിവസങ്ങൾക്ക് മുൻപ് കൃഷി വകുപ്പ് നൽകിയ നെൽവിത്തുകൾ പാടശേഖരങ്ങളിൽ മുളയ്ക്കാത്തതിനെ തുടർന്ന് കർഷകർ ആശങ്കയിലായിരുന്നു. തുടർന്നാണ് പുതിയ നെൽവിത്തുകൾ എത്തിച്ചത്. ഇന്നലെ ഇരുപത്തി ഒന്നായിരം കിലോ ജ്യോതി നെൽവിത്ത് ചേർപ്പ് ജൂബിലി പാടശേഖര മേഖലകളിലെ കിള, ചൊവൂർ താഴം, പെരുകുളം തുടങ്ങിയ പടവുകളിലേക്കായി എത്തിച്ചു. മറ്റു പടവുകളിലേക്കും അടുത്ത ദിവസങ്ങളിൽ നെൽവിത്തുകൾ എത്തുമെന്ന് കൃഷി വകുപ്പ് അധികൃതർ അറിയിച്ചു. നെൽവിത്തുകൾ മുളക്കാത്തതിനെ തുടർന്ന് ആയിരത്തോളം ഏക്കർ വരുന്ന മേഖലയിലെ പാടശേഖരങ്ങളിലാണ് നെൽക്കൃഷി മുടങ്ങിയത്.