തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തോട് അനുബന്ധിച്ചുള്ള കലാസാംസ്‌കാരിക പരിപാടികൾ ആരംഭിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ബി മോഹനൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം മെമ്പർ സി.എം. മധു അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി വി.എ ഷീജ, അസി.കമ്മീഷണർ എ.ജയകുമാർ, പി.ജി നായർ, പി.ജെ സുമന, പി. മണികണ്ഠൻ, ദേവസ്വം മാനേജർ എം. കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സംഗീത സംവിധായകൻ ടി.എസ്. രാധാകൃഷ്ണൻ ആൻഡ് പാർട്ടിയുടെ ഭക്തിഗാന തരംഗിണി അരങ്ങേറി. ഇന്ന് വൈകീട്ട് 5ന് എൻ.എസ്.എസ് വനിതാസമാജത്തിന്റെ നേതൃത്വത്തിൽ തിരുവാതിരക്കളി, 6ന് മച്ചാട് സുബ്രഹ്മണ്യൻ അവതരിപ്പിക്കുന്ന ഉടുക്ക് പാണ്ടി എന്നിവ നടക്കും. രാത്രി 8ന് ശ്രീ അവണങ്ങാട്ടിൽ കളരി സർവതോ ഭദ്രം അവതരിപ്പിക്കുന്ന കഥകളി അരങ്ങേറും.