തൃശൂർ : റവന്യൂ ജില്ലാ കായികമേളയിൽ ഇരിങ്ങാലക്കുട ഉപജില്ലയുടെ കുതിപ്പ്. 17 സ്വർണ്ണവും 12 വെള്ളിയും 14 വെങ്കലവുമായി 150 പോയിന്റുമായാണ് ഇരിങ്ങാലക്കുട കുതിക്കുന്നത്. 12 സ്വർണ്ണവും 4 വെള്ളിയും 7 വെങ്കലവുമടക്കം 89 പോയിന്റുള്ള വലപ്പാട് ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. ആറ് സ്വർണ്ണവും 11 വെള്ളിയും 8 വെങ്കലവും നേടി 82.5 പോയിന്റോടെ ചാലക്കുടിയാണ് മൂന്നാം സ്ഥാനത്ത്. സ്‌കൂളുകളിൽ 105 പോയിന്റോടെ നാഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 57 പോയിന്റുള്ള ഗവ. നാട്ടിക ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂളാണ് രണ്ടാമത്. 30 പോയിന്റുള്ള കുന്നംകുളം കോൺകോഡ് ഇംഗ്ലീഷ് സ്‌കൂൾ മൂന്നാം സ്ഥാനത്തുണ്ട്...