വലപ്പാട്: ഗ്രാമപഞ്ചായത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി സർവകക്ഷിയോഗങ്ങൾ വിളിച്ച് തീരുമാനങ്ങൾ എടുത്തിട്ടും യാതൊരുവിധ നടപടിയും ഇതുവരെ സ്വീകരിക്കാൻ തയ്യാറാകാത്ത വലപ്പാട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബി.ജെ.പി വലപ്പാട് പഞ്ചായത്ത് കമ്മിറ്റി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പ്രസിഡന്റ് സിജു തയ്യിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.വി. ആനന്ദൻ, വിശ്വനാഥൻ പുല്ലാട്ട്, സേവ്യൻ പള്ളത്ത്, വാസുദേവൻ തെക്കിനിയേടത്ത് എന്നിവർ സംസാരിച്ചു.